ന്യൂഡല്‍ഹി: ഭക്ഷ്യവസ്തുക്കളില്‍ വ്യാപകമായി മായം കലരുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നു കേന്ദ്ര ഭക്ഷ്യസുരക്ഷാ റഗുലേറ്റര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി. പായ്ക്കറ്റ് പാല്‍, കുപ്പിവെള്ളം, ഭക്ഷ്യ എണ്ണ എന്നിവയ്ക്കു കര്‍ശന പരിശോധന വേണമെന്നു കേന്ദ്രം മുന്നറിയിപ്പു നല്‍കി.
പായ്ക്കറ്റ് ഉത്പന്നങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നു ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാര്‍ക്കു നല്‍കിയ ഉത്തരവില്‍ പറയുന്നു.












