ഇസ്ലാമാബാദ്: പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അത്യുഷ്ണവും ചൂടുകാറ്റും വ്യാപകമായതിനെത്തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ചൂടുകാറ്റില്‍ കഴിഞ്ഞ നാലുദിവസത്തിനിടയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 450പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കറാച്ചിയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ചൂടിനെ പ്രതിരോധിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉത്തരവിട്ടതായി നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.












