തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുളള നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്‌സപ്ഷണല്‍ അച്ചീവ്‌മെന്റ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് സാമൂഹികനീതി വകുപ്പ് സ്റ്റൈപ്പെന്റ് അനുവദിച്ചു. അവാര്‍ഡ് ജേതാക്കളായ കുട്ടികള്‍ക്ക് പ്രത്യേകാനുകൂല്യമോ അംഗീകാരമോ നല്‍കി ആദരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം ഫാ. ഫിലിപ്പ് പരക്കാട്ട് സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നടപടി. ഇതനുസരിച്ച്, സ്വര്‍ണ്ണമെഡല്‍ ജേതാക്കള്‍ക്ക് പ്രതിവര്‍ഷം 7,500 രൂപയും വെളളിമെഡല്‍ ജേതാക്കള്‍ക്ക് പ്രതിവര്‍ഷം 5,000 രൂപയും 18 വയസ്സ് വരെ ലഭിക്കും. അവാര്‍ഡ് ജേതാക്കളെ സാമൂഹ്യനീതിദിനത്തില്‍ ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Discussion about this post