തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും അരുവിക്കര ഉപതെരഞ്ഞെടുപ്പിലേതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങള്‍ തള്ളിയ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ സിപിഎം മൂന്നാം സ്ഥാനത്തേക്ക് പോയാല്‍ അത്ഭുതപ്പെടാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയ്ക്ക് അകത്തും പുറത്തും പലവട്ടം ചര്‍ച്ചചെയ്ത ആരോപണങ്ങള്‍ മാത്രമാണ് പ്രതിപക്ഷം ഇപ്പോള്‍ എടുത്തു പയറ്റുന്നത്. ഈ ആരോപണങ്ങളൊക്കെ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. സര്‍ക്കാരിന്റെ നാലു വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ പ്രതിപക്ഷത്തിന് ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അരുവിക്കരയ്ക്കു വേണ്ടി പുറത്തു വന്നതാണ് ബാര്‍കോഴയിലെ വെളിപ്പെടുത്തലുകള്‍. ബാര്‍ കോഴക്കേസില്‍ 309 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ട് ഒരാള്‍ പോലും മൊഴി എതിരായി പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതായും അക്രമരാഷ്ട്രീയത്തിനുള്ള താക്കീതുകൂടിയായിരിക്കും അരുവിക്കരയിലേതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post