തിരുവനന്തപുരം: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മം കൊണ്ട് ധന്യമായ കട്ടക്കിലെ ഒഡിയ ബസാറില്‍ നിന്ന് ആരംഭിച്ച ‘നേതാജി ജന്മമതി ദേശീയോദ്ഗ്രഥന യാത്രക്ക് വക്കത്ത് പ്രൗഢഗംഭീരമായ സ്വീകരണം നല്‍കും. നാളെ (ജൂണ്‍ 27)ന് വൈകിട്ട് മൂന്നരക്കാണ് നേതാജിയുടെ ജന്മനാട്ടില്‍ നിന്നുള്ള സംഘം ഭാരതപര്യടനത്തിന്റെ ഭാഗമായി വക്കത്തെത്തുന്നത്.
ഇതിനകം സംഘം 10 സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചുകഴിഞ്ഞു. സ്വീകരണത്തിനായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഡോ.എ. സമ്പത്ത് എം.പി, ബി. സത്യന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസല്‍, ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അംബിക, കടയ്ക്കാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജീവ്, ബ്‌ളോക്ക് പഞ്ചായത്തംഗം നസീമ ടീച്ചര്‍, ജില്ലാ പഞ്ചായത്തംഗം എസ്. ശശാങ്കന്‍ എന്നിവര്‍ രക്ഷാധികാരികളാണ്. സ്വാഗതസംഘം ചെയര്‍പേഴ്‌സനായി വക്കം പഞ്ചായത്ത് പ്രസിഡന്റ് എ. സുലജയേയും കണ്‍വീനറായി കെ. രാജേന്ദ്രനെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: വക്കം സുകുമാരന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), ചിറയിന്‍കീഴ് തഹസില്‍ദാര്‍ ആര്‍. സുകു (പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍), ജെ. സലീം, വി. വീരബാഹു, സുഗന്ധി, എസ്. പ്രശോഭന, ജനാര്‍ദ്ദനന്‍ (വൈസ് ചെയര്‍മാന്‍മാര്‍), എസ്. ബൈജു, എസ്. വേണുജി, അഭി ശൈലജ്, യു. സുദര്‍ശനന്‍, സന്തോഷ് എന്‍. (പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍മാര്‍). നിലയ്ക്കാമുക്ക് ഐ.എന്‍.എ ഹീറോ വക്കം ഖാദര്‍ മെമ്മോറിയല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുരേഷ് കുമാര്‍ പരിപാടികള്‍ വിശദീകരിച്ചു.
Discussion about this post