Friday, July 4, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് കോളേജുകളിലേക്ക് വ്യാപിപ്പിക്കും

by Punnyabhumi Desk
Jun 26, 2015, 05:28 pm IST
in കേരളം

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളെ മദ്യം, മയക്കുമരുന്ന് എന്നിവയില്‍ നിന്നകറ്റുന്ന ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതി കോളേജുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കോളേജുകളും സ്‌കൂളുകളും കര്‍ശന നിരീക്ഷണത്തിലാക്കുമെന്നും വേണ്ടിവന്നാല്‍ സ്‌കൂളിലും കോളേജിലും റെയ്ഡ് നടത്താനും മടിക്കില്ലെന്നും മന്ത്രി പറഞ്ഞു. കേരള പോലീസിന്റെ ആഭിമുഖ്യത്തില്‍ വി.ജെ.ടി.ഹാളില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയുടെ ഭാഗമായുള്ള ബോധവല്‍ക്കരണത്തിന് ബ്രാന്‍ഡ് അംബാസഡറായ മമ്മൂട്ടി അഭിനയിക്കുന്ന ലഘുചിത്രം തയ്യാറായി വരുന്നുണ്ടെന്നും ഈ ചിത്രം സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും കോളേജുകളിലും പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര മയക്കുമരുന്നുകടത്ത് ലോബിയുടെ വേരറുക്കാനുള്ള കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. മയക്കുമരുന്നുകടത്ത് തടയാന്‍ രഹസ്യാന്വേഷണം നടത്താനും ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ഇതിന്റെ കണ്ണികളെ കണ്ടെത്തണം. പഞ്ചനക്ഷത്ര ഹോട്ടലുകള്‍, ഡി.ജെ.പാര്‍ട്ടികള്‍ തുടങ്ങിയ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തുകയും അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. മദ്യവും മയക്കുമരുന്നും പ്രചരിപ്പിക്കുന്ന മറ്റു കേന്ദ്രങ്ങളും റെയ്ഡ് ചെയ്യുമെന്നും അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് എത്തിച്ച് ഇടുക്കിയില്‍ നിന്നും വിതരണം ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇതിനെ ശക്തമായി ചെറുക്കുമെന്നും മന്ത്രി പറഞ്ഞു. ലഹരിമുക്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അതിനായി എല്ലാ ജനവിഭാഗവും സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. മദ്യത്തിന്റെ ഉപഭോഗം ഘട്ടംഘട്ടമായി കുറയ്ക്കുന്ന നടപടികള്‍ സ്വീകരിച്ചുവരുന്നതായി അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.

സംസ്ഥാന പോലീസ് മേധാവി ടി.പി.സെന്‍കുമാര്‍ ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എ.ഡി.ജി.പി. പത്മകുമാര്‍, തിരുവനന്തപുരം റെയ്ഞ്ച് ഐ.ജി. മനോജ് എബ്രഹാം, തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ഷഫീന്‍ അഹമ്മദ്, ജില്ലാ പോലീസ് മേധാവി എച്ച്.വെങ്കിടേഷ്, ഡപ്യൂട്ടി കമ്മീഷണര്‍ സഞ്ജയ് കുമാര്‍, കണ്‍ട്രോള്‍ റൂം എ.സി.പി. പ്രമോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. മയക്കുമരുന്നുകളുടെ ഉപയോഗം മനുഷ്യന്റെ ബുദ്ധിവികാസത്തെ എങ്ങനെ ബാധിക്കുന്നു എന്ന വിഷയത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിനിധി ക്ലാസെടുത്തു.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies