തിരുവനന്തപുരം: മായം ചേര്‍ത്ത 14 ബ്രാന്‍ഡ് വെളിച്ചെണ്ണയുടെ ഉല്‍പാദനവും വിതരണവും വില്‍പനയും സംസ്ഥാനത്ത് നിരോധിച്ചിരുന്നു. എന്നാല്‍ ഒരേ ബ്രാര്‍ഡ് നെയിമില്‍ വിവിധ ഉല്‍പാദകര്‍ വെളിച്ചെണ്ണ വില്‍പന നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരോധിച്ചിട്ടുളള ബ്രാന്‍ഡുകളുടെയും അവയുടെ ഉല്‍പാദകരുടെയും വിശദവിവരങ്ങള്‍ ചുവടെ.
കേര പ്ലസ് (ബിന്‍ ഷെയ്ഖ് ഫുഡ് പാര്‍ക്ക്, എടക്കര), ഗ്രീന്‍ കേരള (അച്ചു ട്രേഡേഴ്‌സ്, പാലക്കാട്), കേര എ വണ്‍ (എ.എം. കോക്കനട്ട് ഇന്‍ഡസ്ട്രീസ്, തിരുപ്പൂര്‍ ജില്ല), കേര സൂപ്പര്‍ (എ.എം.കോക്കനട്ട് ഇന്‍ഡസ്ട്രീസ്, തിരുപ്പൂര്‍ ), കേരം ഡ്രോപ്‌സ് ( സൗത്ത് ലാന്‍ഡ് ആഗ്രോ ടെക് ഇന്‍ഡസ്ട്രീസ്, രാമനാട്ടുകര), ബ്‌ളേസ് (പവന്‍ ഇന്‍ഡസ്ട്രീസ്, മലപ്പുറം), പുലരി (ബ്ലോക്ക് നം. 26, കിന്‍ഫ്ര ഫുഡ് പ്രോസസിങ് പാര്‍ക്ക്, അടൂര്‍, പത്തനംതിട്ട), കൊക്കോ സുധം (കൈരളി ആഗ്രോ പ്രോഡക്ട്‌സ്, കൊച്ചി), കല്ലട പ്രിയം (കല്ലട ഓയില്‍ മില്‍സ്, തൃശ്ശൂര്‍), കേര നന്‍മ (കല്ലട ഓയില്‍ മില്‍സ്, തൃശ്ശൂര്‍), കൊപ്ര നാട് ( ജോസ് ബ്രദേഴ്‌സ് ആന്‍ഡ് സണ്‍സ്, തൃശ്ശൂര്‍), കോക്കനട്ട് നാട് (ജോസ് ബ്രദേഴ്‌സ് ആന്‍ഡ് സണ്‍സ്, തൃശ്ശൂര്‍), കേര ശ്രീ (പി.കെ.ഓയില്‍ മില്‍സ്, ചേവരമ്പലം, കോഴിക്കോട്), കേര നന്‍മ (ശ്രീ പരാശക്തി ഓയില്‍ ട്രേഡേഴ്‌സ്, അയിരൂര്‍, വര്‍ക്കല). നിരോധിച്ച വെളിച്ചെണ്ണയുടെ വില്‍പന ശ്രദ്ധയില്‍പ്പെടുന്ന പക്ഷം അയത് അതത് ജില്ലയിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് ഫുഡ് സേഫ്റ്റിയുടെ ശ്രദ്ധയിലോ ടോള്‍ഫ്രീ നമ്പറായ 1800 425 1125 എന്ന നമ്പറിലോ അറിയിക്കുവാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
Discussion about this post