കൊളംബോ: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്ക് പാക്കിസ്ഥാനെതിരെ ഏഴു വിക്കറ്റ് വിജയം. ഇന്നു ജയിക്കാന്‍ വേണ്ട 153 റണ്‍സ് മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തി ശ്രീലങ്ക നേടി. ഓപ്പണര്‍മാരായ കരുണരത്‌നയും (50) കിതിരുവാന്‍ വിതാങ്കെയും (34) നല്ല തുടക്കമാണു ലങ്കയ്ക്കു നല്‍കിയത്. കുമാര്‍ സംഗക്കാര ഗോള്‍ഡന്‍ ഡക്കായി പുറത്തായതു ലങ്കയ്ക്കു തിരിച്ചടിയായി. പിന്നാലെയെത്തിയ എയ്ഞ്ചലോ മാത്യൂസും (43) തിരമന്നയും (20) കൂടുതല്‍ പരിക്കേല്‍ക്കാതെ ലങ്കയെ വിജയതീരമെത്തിച്ചു. സ്‌കോര്‍: പാക്കിസ്ഥാന്‍ 138, 329, ശ്രീലങ്ക 315, 153.
Discussion about this post