തിരുവനന്തപുരം: കേരളം ഉറ്റുനോക്കിയ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്.ശബരീനാഥന് 10,128 വോട്ടുകള്‍ക്ക് വിജയിച്ചു. 56,448 വോട്ടുകള്‍ നേടിയാണ് വിജയം ഉറപ്പാക്കിയത്. ശക്തമായ ത്രികോണ മത്സരം നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വിജയകുമാര്‍ 46,320 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ 34,145 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തും എത്തി.
അരുവിക്കരയില്‍ നിര്‍ണായകമാകുമെന്ന് പ്രഖ്യാപിച്ച് മത്സര രംഗത്തുണ്ടായിരുന്ന പി.സി.ജോര്‍ജിന്റെ അഴിമതി വിരുദ്ധ മുന്നണി സ്ഥാനാര്‍ഥി കെ.ദാസനിന് 1,197 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് പിന്നിലായി നാലാം സ്ഥാനത്ത് നിഷേധ വോട്ട് (നോട്ട) എത്തിയെന്നതും ശ്രദ്ധേയമാണ്. 1,430 നിഷേധ വോട്ടുകളാണ് തെരഞ്ഞെടുപ്പില്‍ വീണത്.
Discussion about this post