തിരുവനന്തപുരം: അരുവിക്കരയില്‍നിന്നു വിജയിച്ച യുഡിഎഫിലെ കെ.എസ്. ശബരീനാഥന് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ എന്‍. ശക്തന് സത്യവാചകം ചൊല്ലിക്കൊടുത്തു. നിലവിലെ കേരളനിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാണു ശബരീനാഥന്.
മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ മരണത്തെത്തുടര്‍ന്ന് അരുവിക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വിജയകുമാറിനെ 10,128 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണു ശബരീനാഥന് നിയമസഭയിലേക്കെത്തിയത്. ശബരിക്ക് 56,448 വോട്ടും എം. വിജയകുമാറിനു 46,320 വോട്ടുമാണു ലഭിച്ചത്.
Discussion about this post