തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ ഭാഗത്തു നിന്നും ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. ഇക്കാര്യത്തില്‍ കെപിസിസിക്ക് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. വിഴിഞ്ഞം പദ്ധതി അദാനിക്ക് നല്‍കുന്നതിനെ ഹൈക്കമാന്‍ഡ് എതിര്‍ത്തുവെന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും വിഷയം മുഖ്യമന്ത്രി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച ചെയ്യുമെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
Discussion about this post