പത്തനംതിട്ട: ജില്ലയില്‍ സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ നേരിയ അക്രമം നടന്നു. പന്തളത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. ബസിന്റെ ചില്ലുകള്‍ തകര്‍ന്നു. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ കണ്ടക്ടറെ മര്‍ദ്ദിച്ചു. മറ്റു ജില്ലകളില്‍ നിന്നും എംസി റോഡ് വഴി സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസുകളും സമരക്കാര്‍ തടഞ്ഞു.
സ്വകാര്യ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും ജില്ലയില്‍ ഉടനീളം സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ ജില്ലയുടെ വിവിധ മേഖലകളില്‍ സിപിഎം പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
പാഠപുസ്തക വിതരണം വൈകുന്നതിനെതിരേ വ്യാഴാഴ്ച ഡിഇഒ ഓഫീസിലേക്കു മാര്‍ച്ച് നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണു സിപിഎം ഇന്നു ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.













Discussion about this post