തിരുവനന്തപുരം: ആനവേട്ടയുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. ചാക്ക സ്വദേശി അജിബ്രൈറ്റാണ് അറസ്റ്റിലായത്. തിരുവനന്തപുരം ശ്രീകാര്യത്തു നിന്നാണ് ഇയാളെ വനംവകുപ്പ് പിടികൂടിയത്. ആനവേട്ട, ആനക്കൊമ്പ് വിപണനം എന്നീ കേസുകളാണ് അജിക്കെതിരെ ചുമത്തിയിരിക്കുന്നത്.
സംഭവത്തില്‍ എട്ടു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. അജിത് ശങ്കര്‍, ക്രിസ്റ്റിന്‍ സില്‍വ, വി.വി മണി, സുനില്‍ പേട്ട, റോമിന്‍ ആല്‍വ, ആന്റണി ആല്‍വ എന്നിവരെയാണ് വനംവകുപ്പ് നേരത്തെ അറസ്റ്റ് ചെയ്തത്. ആനവേട്ടക്കാരില്‍ നിന്ന് ആനക്കൊമ്പുകള്‍ വാങ്ങിയതും അവ കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നവര്‍ക്കായി മറിച്ചുവിറ്റതുമാണ് ഇവര്‍ക്കെതിരെയുള്ള കേസ്.
വനംവകുപ്പ് നടത്തിയ റെയ്ഡില്‍ പേട്ടയില്‍ നിന്നും ബാലരാമപുരത്തു നിന്നും ആനക്കൊമ്പുകള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ആനകളെ വേട്ടയാടിയ സംഘത്തിലെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല.
Discussion about this post