തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ മേഖലയില്‍ സര്‍ക്കാര്‍ സീറ്റുകള്‍ നഷ്ടപ്പെടില്ലെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു. 15 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലായി 850 വിദ്യാര്‍ഥികള്‍ക്കു മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജായി പരിയാരത്തെ മാറ്റുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
Discussion about this post