തിരുവനന്തപുരം: സല്യൂട്ട് വിവാദവുമായി ബന്ധപ്പെട്ട് എഡിജിപി ഋഷിരാജ് സിംഗ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. താന്‍ ബോധപൂര്‍വം തെറ്റൊന്നും ചെയ്തിട്ടില്ലെന്നു ഋഷിരാജ് സിംഗ് മുഖ്യമന്ത്രിയെ അറിയിച്ചു. തൃശൂരില്‍ വനിതാ പോലീസ് പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുക്കാനെത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുന്ന എഡിജിപി ഋഷിരാജ് സിംഗ് എഴുന്നേറ്റു നിന്നു സ്വീകരിക്കുകയോ സല്യൂട്ട് ചെയ്യുകയോ ചെയ്തില്ലെന്നതാണു വിവാദങ്ങള്‍ക്കു വഴിവച്ചത്. സംഭവത്തില്‍ ഋഷിരാജ് സിംഗിന്റെ ഭാഗത്തു വീഴ്ചയുണ്ടായെന്നു മുഖ്യമന്ത്രി തിങ്കളാഴ്ച മാധ്യമങ്ങളോടു പറഞ്ഞിരുന്നു.












