ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ പുറത്തിറക്കിയ 1.55 ലക്ഷം കാറുകള്‍ തിരികെ വിളിക്കുന്നു. ഷെവര്‍ലേ സ്പാര്‍ക്ക്, ബീറ്റ് മിനി, എന്‍ജോയ് എംപിവി എന്നീ കാറുകളാണു തിരികെ വിളിക്കുന്നത്. റിമോട്ട് കീലെസ് എന്‍ട്രിയിലെ തകരാര്‍ പരിഹരിക്കുന്നതിനാണു കാറുകള്‍ തിരികെ വിളിക്കുന്നത്.
2007-2014 കാലയളവില്‍ പുറത്തിറക്കിയ കാറുകളാണു തിരികെ വിളിക്കുന്നത്. തകരാര്‍ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്നു ജനറല്‍ മോട്ടോഴ്‌സ് അറിയിച്ചു. 2013 ല്‍ 1.14 ലക്ഷം ടവേറ കാറുകള്‍ ജനറല്‍ മോട്ടോഴ്‌സ് തിരികെ വിളിച്ചിരുന്നു. ഇതിനുശേഷമുള്ള ഏറ്റവും വലിയ തിരിച്ചു വിളിയാണു ജനറല്‍ മോട്ടോഴ്‌സ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.












