തിരുവനന്തപുരം: വെള്ളക്കെട്ട് നിവാരണത്തിനായി കൈയേറ്റമൊഴിപ്പിക്കുന്ന ‘ഓപ്പറേഷന്‍ അനന്ത’ പദ്ധതിയുടെ പുരോഗതി ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി യോഗം വിലയിരുത്തി. അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്‍സജിതാ റസ്സല്‍, സബ് കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, ഡെപ്യൂട്ടി കളക്ടര്‍ ബി. ചന്ദ്രിക തുടങ്ങിയവര്‍ സംബന്ധിച്ചു.
ഓപറേഷന്‍ അനന്തയില്‍ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് വ്യവസായി ബിജു രമേശിന്റെ കെട്ടിടം സംബന്ധിച്ച് വിഷയത്തില്‍ ഹൈക്കോടതി നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനമായി. തികച്ചും വ്യക്തിപരമായ കാരണങ്ങളാല്‍ തെക്കനിക്കര കനാല്‍ കൈയേറ്റം ഒഴിപ്പിക്കലില്‍ ബിജു രമേശിന്റെ വസ്തുവകകളുമായി ബന്ധപ്പെട്ട മേല്‍നടപടികളുടെ ചുമതല താന്‍ വഹിക്കുന്നത് അനുചിതമാണെന്ന് ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചു. അതോറിറ്റി സി.ഇ.ഒ ആയ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിനെ ഈ ചുമതല ഏല്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന്, ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്റെ എല്ലാ അധികാരവും സെക്ഷന്‍ 25 (4) പ്രകാരം എ.ഡി.എമ്മിനു നല്‍കാനും ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമുള്ള രേഖകള്‍ പരാതിക്കാരനായ ബിജു രമേശിന് കൈമാറും. പരാതിക്കാരനുമായി ചേര്‍ന്ന് രണ്ടാഴ്ചക്കകം സംയുക്ത സ്ഥലപരിശോധനയും ജില്ലാ ഭരണകൂടം നടത്തും. തുടര്‍ന്ന് ഹിയറിംഗ് നടത്തിയ ശേഷം ഒരുമാസത്തിനകം അന്തിമതീരുമാനം ദുരന്തനിവാരണ അതോറിറ്റി സി.ഇ.ഒ ആയ അഡീ. ജില്ലാ മജിസ്‌ട്രേറ്റ് കൈക്കൊള്ളും.
Discussion about this post