തിരുവനന്തപുരം: പകര്‍ച്ചവ്യാധി നിയന്ത്രണപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ 203 ഡോക്ടര്‍മാര്‍, 88 സ്റ്റാഫ് നഴ്‌സുമാര്‍, 86 ഫാര്‍മസിസ്റ്റുകള്‍ എന്നിങ്ങനെ 377 പേരെ മൂന്ന് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അധികമായി നിയമിക്കും. പ്രത്യേക സാഹചര്യത്തില്‍ 14 ജില്ലകളിലെയും ആശുപത്രികളില്‍, ജീവനക്കാരുടെ ജോലിഭാരം കണക്കിലെടുത്താണ് നിയമനം.












