തിരുവനന്തപുരം: കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കാണാതായ നാലു പേര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. നാവിക സേനയും തീരസംരക്ഷണ സേനയുടെ നിരീക്ഷണ വിമാനങ്ങളും തെരച്ചിലിനായി രംഗത്തെത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ ബാധിക്കുന്നുണ്ട്. നാവികസേനയുടെ കപ്പല്‍ കൂടി ഇന്ന് തെരച്ചിലില്‍ പങ്ക് ചേരുമെന്നാണ് അറിയാന്‍ കഴിയുന്നത്. കാണാതായ വര്‍ക്കല ഇലകമണ്‍ സ്വദേശി അനൂപ് ഗിരിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു.
Discussion about this post