തിരുവനന്തപുരം: കോവളത്ത് കടലില്‍ കാണാതായവരെ കണ്‌ടെത്തുന്നതിന് സര്‍ക്കാര്‍ ഐഎസ്ആര്‍ഒയുടെ സഹായം തേടി. തെരച്ചിലിന് റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റ് ഉപയോഗപ്പെടുത്തും. കേരള-തമിഴ്‌നാട് തീരങ്ങളില്‍ തെരച്ചില്‍ നടത്തണമെന്നാണ് സര്‍ക്കാര്‍ ഐഎസ്ആര്‍ഒയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, കോവളത്ത് കടലില്‍ കുളിക്കാനിറങ്ങിയതിനിടയില്‍ ഒഴുക്കില്‍പെട്ട് കാണാതായ നാല് യുവാക്കളില്‍ രണ്ടു പേരുടെ മൃതദേഹങ്ങള്‍ തീരത്തടിഞ്ഞുവെന്ന് സൂചന. തമിഴ്‌നാട്ടിലെ മണ്ടക്കാട് തീരത്താണ് രണ്ടു മൃതദേഹങ്ങള്‍ ഉച്ചയോടെ കരയ്ക്കടിഞ്ഞത്.












