തിരുവനന്തപുരം: ഉത്സവകാലങ്ങളില്‍ പൊതു വിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും കരിഞ്ചന്ത, പൂഴ്ത്തിവയ്പ്, ഗ്യാസ് സിലിണ്ടറിന്റെ ദുരുപയോഗം എന്നിവ തടയുന്നതിനും വേണ്ടി രൂപീകരിച്ച സിവില്‍ സപ്ലൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പൊതുവിപണിയിലെ വ്യാപാര കേന്ദ്രങ്ങളിലും റേഷന്‍ മൊത്ത, ചില്ലറ വ്യാപാര ഡിപ്പോകളിലും പരിശോധന ആരംഭിച്ചു.
കോവളത്തുള്ള റേഷന്‍ മൊത്ത വ്യാപാര ഡിപ്പോയില്‍ ഇന്നലെ (ജൂലൈ 21) നടത്തിയ പരിശോധനയില്‍ 93 കിലോഗ്രാം പച്ചരി കൂടുതലും 541 കിലോഗ്രാം ഗോതമ്പ് കുറവും കണ്ടെത്തി. കൂടാതെ നേമത്തുള്ള ഏഴാം നമ്പര്‍ റേഷന്‍ മൊത്തവ്യാപാര ഡിപ്പോയില്‍ നടത്തി പരിശോധനയില്‍ 437 കിലോഗ്രാം പുഴുക്കലരി കുറവും 86 കിലോഗ്രാം പച്ചരി കുറവും ഗോതമ്പ് 191 കിലോഗ്രാം അധികവും കണ്ടെത്തി. പൊതു വിപണിയിലെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിജിലന്‍സ് ഓഫീസര്‍ അറിയിച്ചു.
Discussion about this post