ന്യൂഡല്‍ഹി: ശിരോവസ്ത്രം ധരിച്ച് അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് ഹാജരാകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം മുസ്ലിം സംഘടനകള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഒരു ദിവസം ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ മതവിശ്വാസം ഇല്ലാതാകില്ലെന്നും ചീഫ് ജസ്റ്റീസ് എച്ച്.എല്‍ ദത്തു അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് പറഞ്ഞു.
ശിരോ വസ്ത്രം അനുവദിക്കാത്തത് ഗൗരവമാക്കേണ്ട വിഷയമല്ല. ഇകാര്യത്തില്‍ പരീക്ഷാ നടത്തിപ്പുകാര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും കോടതി പറഞ്ഞു.
പരീക്ഷാ ഹാളില്‍ ചെവിയില്‍ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ടോയെന്നു പരിശോധിക്കും. വാച്ചുകളോ പേനകളോ കൊണ്ടുവരേണ്ടതില്ല. എല്ലാ ഹാളുകളിലും ക്ലോക്കുകള്‍ സ്ഥാപിക്കും. പേനകള്‍ ഹാളില്‍ വിതരണം ചെയ്യും. 6,32,000 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്.
Discussion about this post