Friday, July 4, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home മറ്റുവാര്‍ത്തകള്‍

പ്രവാസികള്‍ക്ക് ഇ-ബാലറ്റ്/ ഇ-വോട്ടിംഗ് ഏര്‍പ്പെടുത്താന്‍ നിര്‍വാഹമില്ല: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍

by Punnyabhumi Desk
Jul 25, 2015, 05:24 pm IST
in മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: വരുന്ന തദ്ദേശസ്വയം ഭരണ പൊതുതിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഇ-ബാലറ്റ്/ ഇ-വോട്ടിംഗ് ഏര്‍പ്പെടുത്തുന്നതിന് നിര്‍വാഹമില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഇത് സംബന്ധിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

എന്നാല്‍ പ്രവാസികള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ള വോട്ടു ചെയ്യുവാനുള്ള സൗകര്യം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തുന്നതാണ്. പ്രവാസികള്‍ക്ക് നേരിട്ടെത്തി വോട്ട് ചെയ്യുന്നതിനുള്ള സംവിധാനത്തിനു ബദലായുള്ള നിര്‍ദ്ദേശങ്ങള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സുപ്രീംകോടതി വിധി ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷം നവംബര്‍ ഒന്നിന് പുതിയ ഭരണ സമിതികള്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ചുമതലയേല്‍ക്കേണ്ടതുള്ളതിനാല്‍ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ നിഷ്പക്ഷവും കുറ്റമറ്റതും സുതാര്യവുമായ രീതിയില്‍ പ്രവാസികള്‍ക്ക് വോട്ടുകള്‍ രേഖപ്പെടുത്തുന്നതിനും അതു കൃത്യമായി എണ്ണുന്നതിനും ഇ-ബാലറ്റ്/ ഇ-വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത് പ്രായോഗികമല്ല.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 22000-ല്‍പരം നിയോജകമണ്ഡലങ്ങളിലായി ഒരു ലക്ഷത്തില്‍പരം സ്ഥാനാര്‍ത്ഥികള്‍ വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇത്തരം ബൃഹത്തായ ഒരു തിരഞ്ഞെടുപ്പില്‍ ഓരോ നിയോജക മണ്ഡലത്തിലെയും ബാലറ്റുപേപ്പറുകള്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് ലഭ്യമാക്കുകയും അവര്‍ക്ക് ഇബാലറ്റ്/ഇ-വോട്ടിംഗ് വഴി വോട്ട് രേഖപ്പെടുത്തുവാന്‍ സൗകര്യം ഒരുക്കുകയും ചെയ്യുക എന്നത് ഇനി അവശേഷിക്കുന്ന രണ്ട് മാസങ്ങള്‍കൊണ്ട് നടപ്പാക്കാന്‍ കഴിയില്ലെന്ന് കത്തില്‍ പറയുന്നു. പുതിയ ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയുടെ രൂപീകരണത്തില്‍ ഉണ്ടായ കാലതാമസം കാരണം അവയുടെ ഡീലിമിറ്റേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. അത്തരം സ്ഥാപനങ്ങളുടെ വാര്‍ഡ്/നിയോജകമണ്ഡല വിഭജനവും അവയുടെ അതിര്‍ത്തി നിര്‍ണ്ണയവും പൂര്‍ത്തീകരിച്ചശേഷം വോട്ടര്‍പട്ടിക പുനര്‍വിന്യസിച്ച് പ്രസിദ്ധീകരിക്കേണ്ടതും പുതിയ പോളിംഗ് ബൂത്തുകള്‍ സ്ഥാപിക്കേണ്ടതും അതുമായി ബന്ധപ്പെട്ട നടപടികള്‍ എല്ലാം ചെയ്യേണ്ടതായിട്ടുമുണ്ട്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ചെയര്‍മാന്‍ ആയതിനാല്‍ അടിയന്തരമായി ചെയ്യതുതീര്‍ക്കേണ്ട ഡീലിമിറ്റേഷന്‍ നടപടികളില്‍ ഇപ്പോള്‍ പൂര്‍ണ്ണമായും ഏര്‍പ്പെടേണ്ടിവന്നിരിക്കുന്നു. കൂടാതെ കേരളത്തിലെ 152 ബ്ലോക്ക് പഞ്ചായത്തുകളും പുനര്‍രൂപീകരിച്ചുകൊണ്ട് പ്രിലിമിനറി നോട്ടിഫിക്കേഷന്‍ മാത്രമാണ് ഇതുവരെ പുറപ്പെടുവിച്ചിട്ടുള്ളത്. അവയുടെ ഫൈനല്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച് അംഗങ്ങളുടെ എണ്ണം സര്‍ക്കാര്‍ നിശ്ചയിച്ച് അറിയിച്ചതിനുശേഷം മാത്രമേ അത്തരം സ്ഥാപനങ്ങളുടെ ഡീലിമിറ്റേഷന്‍ നടത്തുവാനും അതിനുശേഷം ജില്ലാപഞ്ചായത്തുകളുടെ ഡിവിഷനുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയിച്ച് അവയുടേയും വോട്ടര്‍പട്ടിക തയ്യാറാക്കിയതിനും ശേഷം മാത്രമേ തിരഞ്ഞെടുപ്പിനുള്ള നോട്ടിഫിക്കേഷന്‍ നടപടികളിലേക്ക് പോകുവാന്‍ സാധിക്കുകയുള്ളു. ഈ സാഹചര്യത്തില്‍ ഇ-ബാലറ്റ്/ഇ-വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത് പ്രായോഗികമോ സാദ്ധ്യമോ അല്ല. കേരള പഞ്ചായത്ത് രാജ് ആക്ടിന്റെ 74, 74എ വകുപ്പുകളും കേരള മുനിസിപ്പാലിറ്റി ആക്ടിലെ 130, 130എ വകുപ്പുകളും പ്രകാരം പേപ്പര്‍ ബാലറ്റ് വഴിയോ ഇ.വി.എം വഴിയോ മാത്രമേ വോട്ട് ചെയ്യാന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളു. കൂടാതെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റിനുള്ള വ്യവസ്ഥയും ഉണ്ട്. എന്നാല്‍ ഇ- ബാലറ്റ്/ ഇ-വോട്ടിംഗ് അനുവദിച്ചുകൊണ്ട് 1994-ലെ കേരള പഞ്ചായത്ത്‌രാജ് ആക്ട്, 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് എന്നിവയില്‍ ആവശ്യമായ ഭേദഗതികളും അപ്രകാരമുള്ള ഇ-ബാലറ്റ്/ഇ-വോട്ടിംഗ്-ന്റെ വിശദാംശങ്ങളും നടപടിക്രമങ്ങളും വ്യവസ്ഥ ചെയ്തുകൊണ്ട് കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് നടപടി ചട്ടങ്ങളും ഭേദഗതിചെയ്യേണ്ടതായിട്ടുണ്ട്. അപ്രകാരം ഭേദഗതി ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്നതിനു മുമ്പായി വിശദമായ ചര്‍ച്ചകളും പരിശോധനകളും ആവശ്യവുമാണ്. അവയെല്ലാം ഈ സന്ദര്‍ഭത്തില്‍ പ്രായോഗികമല്ല.

കേരളത്തിലെ പ്രവാസി ജനസംഖ്യയില്‍ നല്ലൊരുഭാഗം തൊഴിലാളി സമൂഹവും കംപ്യൂട്ടര്‍ പരിജ്ഞാനം കുറഞ്ഞവരും ഏതെങ്കിലും സ്‌പോണ്‍സര്‍മാരുടെ കീഴില്‍ ജോലി ചെയ്യുന്നവരുമെന്നാണ് മനസിലാക്കുന്നത്. ഇ- ബാലറ്റ്/ ഇ-വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ അവര്‍ സ്വയമായിട്ടാണ് അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് എന്നത് ഉറപ്പുവരുത്തേണ്ട ചുമതല തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. അവരുടെ സമ്മതിദാനാവകാശം ദുരുപയോഗം ചെയ്യാന്‍കഴിയാത്ത വിധത്തില്‍ കുറ്റമറ്റരീതിയിലുമുള്ള ഒരു സാങ്കേതിക സംവിധാനം തയ്യാറാക്കുന്നതിന് വിശദമായ പ0നവും പരിശോധനയും ആവശ്യമാണ്. ഡീലിമിറ്റേഷന്‍ പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് നടത്തുന്നതുപോലും ഒരു വലിയ വെല്ലുവിളിയായിരിക്കെ ഇ-ബാലറ്റ്/ഇ-വോട്ടിംഗ് ഏര്‍പ്പെടുത്തുന്നതിനുള്ള സമയമോ സാവകാശമോ ഇല്ലാത്ത അവസ്ഥയാണുള്ളത്. ഏറെനാളുകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ നിയമപരവും സാങ്കേതികവുമായ കാര്യങ്ങള്‍ പരിശോധിച്ച് വരികയാണെങ്കിലും തീരുമാനത്തിലെത്തിയിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ആശ്രയിക്കാവുന്നതും അടിസ്ഥാനമാക്കാവുന്നതുമായ തരത്തിലുള്ള ഒരു ദൃഷ്ടാന്തമോ മാതൃകയോ ഇല്ലാതിരിക്കെ രണ്ടുമാസങ്ങള്‍ മാത്രം പൊതുതിരഞ്ഞെടുപ്പിന് അവശേഷിക്കുന്ന ഈ സന്ദര്‍ഭത്തില്‍ പ്രവാസികള്‍ക്ക് ഇ-ബാലറ്റ്/ഇ-വോട്ടിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നത് അപ്രായോഗികമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്.

ShareTweetSend

Related News

മറ്റുവാര്‍ത്തകള്‍

മഞ്ചേരി കെ.ആര്‍. ഭാസ്‌കരന്‍ പിള്ള നിര്യാതനായി

മറ്റുവാര്‍ത്തകള്‍

വത്സല.പി നിര്യാതയായി

മറ്റുവാര്‍ത്തകള്‍

ഇന്ന് മഹാശിവരാത്രി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies