തിരുവനന്തപുരം: സംസ്ഥാനത്ത് ജൈവകാര്‍ഷിക നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ചുവന്ന ലേബലോടു കൂടിയ Methomyl, memc (Mercuric Chloride) എന്നീ കീടനാശിനികളുടെ ഉപയോഗം പൂര്‍ണമായും നിരോധിച്ചു ഉത്തരവു പുറപ്പെടുവിച്ചു. മഞ്ഞ ലേബലോടു കൂടിയ കീടനാശിനികളായ carbosulphan, chlorpyriphos, cypermethrin, lamda cyhalothrin നീല ലേബലോടു കൂടിയ acephate, കളനാശിനികളായ2, 4d, glyphosate എന്നിവയുടെ വില്പനയും ഉപയോഗവും അത്യാവശ്യഘട്ടങ്ങളില്‍ കൃഷി ഓഫീസറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post