തിരുവനന്തപുരം: അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി ജില്ലാ കളക്ടറേറ്റിലെ മുഴുവന്‍ ഓഫീസുകളും താലൂക്ക്-വില്ലേജ് ഓഫീസുകളും മറ്റ് സ്‌പെഷ്യല്‍ ഓഫീസുകളും ആഗസ്റ്റ് എട്ടാം തീയതി രണ്ടാം ശനിയാഴ്ച പ്രവര്‍ത്തിക്കാന്‍ തീരുമാനം.
തന്റെ മരണദിവസം അവധി പ്രഖ്യാപിക്കരുതെന്നും ആദരം പ്രകടിപ്പിക്കാനാണെങ്കില്‍ ഒരുദിവസം അധികജോലി ചെയ്യണമെന്നുമുള്ള കലാമിന്റെ വാക്കുകളോടുള്ള ആദരം കൂടിയാണ് ഈ തീരുമാനം. സര്‍വീസ് സംഘടനകളായ എന്‍.ജി.ഒ. അസോസിയേഷന്‍, എന്‍.ജി.ഒ. യൂണിയന്‍, ജോയിന്റ് കൗണ്‍സില്‍, എന്‍.ജി.ഒ. സംഘ് എന്നിവയുടെ നേതാക്കള്‍ സംയുക്തമായി അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനമെടുത്തതെന്ന് ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ പറഞ്ഞു.
Discussion about this post