തിരുവനന്തപുരം: വധശിക്ഷക്കെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി ശശി തരൂര്‍ എംപി വ്യക്തമാക്കി. തന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. എന്നാല്‍ തന്റെ അഭിപ്രായം വേണ്ടവിധം ചര്‍ച്ച ചെയ്യപ്പെട്ടില്ലെന്നും തരൂര്‍ പറഞ്ഞു. വധശിക്ഷ കൊണ്ട് ഒരു ഗുണവുമില്ല. അത് പ്രതികാരം തീര്‍ക്കല്‍ മാത്രമാണ്. യാക്കൂബ് മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ടല്ല താന്‍ അഭിപ്രായ പ്രകടനം നടത്തിയതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ പറഞ്ഞകാര്യങ്ങള്‍ താന്‍ പുറത്തു പറഞ്ഞിട്ടില്ലെന്നും സംശയമുള്ളവര്‍ക്ക് തന്റെ ട്വിറ്റര്‍ അക്കൗണ്ട് പരിശോധിക്കാമെന്നും തരൂര്‍ വ്യക്തമാക്കി.












