തിരുവനന്തപുരം: പോലീസ് സേനയിലെ എല്ലാ ജീവനക്കാര്‍ക്കും തങ്ങളുടെ സര്‍വ്വീസ് കാര്യങ്ങളുമായി ബന്ധപ്പെട്ട ഫയലുകളുടെ തല്‍സ്ഥിതി അറിയുവാനും ഫയല്‍ നടപടികള്‍ വേഗത്തിലാക്കാനും പോലീസ് ആസ്ഥാനത്ത് ഹെല്‍പ്‌ഡെസ്‌ക് ആരംഭിച്ചു. ഫോണ്‍ നമ്പര്‍ : 9497981338, 9497981339.
ഔദ്യോഗിക വിവരങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ക്ക് ഈ നമ്പരുകളില്‍ വിളിച്ച് അന്വേഷിക്കാം. അന്വേഷിക്കുന്ന വിവരങ്ങള്‍ ബന്ധപ്പെട്ട സെക്ഷനുകളില്‍നിന്നും ശേഖരിച്ച് താമസംവിനാ പരാതിക്കാരനെ അറിയിക്കും. ഈ സംവിധാനം അവധി ദിവസങ്ങള്‍ ഒഴികെ എല്ലാ ദിവസവും രാവിലെ 10.30 മണിമുതല്‍ വൈകുന്നേരം 5.00 മണിവരെ പ്രവര്‍ത്തിക്കും.
Discussion about this post