Saturday, November 8, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഓപ്പറേഷന്‍ രുചി പദ്ധതിക്ക് ആഭ്യന്തരവകുപ്പിന്റെ പൂര്‍ണ്ണ പിന്തുണ

by Punnyabhumi Desk
Aug 4, 2015, 04:15 pm IST
in കേരളം

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ ഭക്ഷ്യസുരക്ഷാവിഭാഗം ആരംഭിച്ച, ‘ഓപ്പറേഷന്‍ രുചി സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം’ പദ്ധതിക്ക് ആഭ്യന്തരവകുപ്പ് പൂര്‍ണ്ണപിന്തുണ നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ഭക്ഷണശാലകളില്‍ റെയ്ഡുകള്‍ ശക്തമാക്കണമെന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള പച്ചക്കറികള്‍ മാത്രമല്ല കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മന്ത്രി പറഞ്ഞു. വിഷലിപ്തമായ പച്ചക്കറികള്‍ക്കും മായവും മാലിന്യങ്ങളും രാസവസ്തുക്കളും കലര്‍ന്ന മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് നടപ്പാക്കുന്ന ഓപ്പറേഷന്‍ രുചി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാഭം മാത്രം ലക്ഷ്യംവച്ച്, കീടനാശിനികളും രാസവളങ്ങളും അമിതമായി ഉപയോഗിച്ച് കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിളയിക്കുന്ന സമീപനം കര്‍ഷകര്‍ ഉപേക്ഷിക്കണം. സമൂഹത്തിലെ രോഗവ്യാപനത്തിന്റെ പ്രധാനകാരണം ഇവയിലെ വിഷാംശമാണെന്ന വസ്തുത മനസ്സിലാക്കണം. യൂറോപ്യന്‍ രാജ്യങ്ങള്‍ ജൈവകൃഷിയിലേക്ക് മടങ്ങിയത് 20 വര്‍ഷങ്ങള്‍കൊണ്ടാണ്. അത്രയുംകാലംകൊണ്ട് ആ ലക്ഷ്യം കൈവരിക്കണമെങ്കില്‍ കേരളം ഇന്നുമുതല്‍തന്നെ അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആത്മാര്‍ത്ഥതയോടെ ആരംഭിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഓണക്കാല വിപണിയില്‍ ശക്തമായ ഇടപെടല്‍ നടത്തുമെന്ന് അധ്യക്ഷപ്രസംഗത്തില്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.

ചെക്ക്‌പോസ്റ്റുകളില്‍ ശക്തമായ പരിശോധനകള്‍ നടത്തും. പച്ചക്കറികളും മറ്റു ഭക്ഷ്യവസ്തുക്കളും കൊണ്ടുവരുന്ന വാഹനങ്ങളില്‍ ബന്ധപ്പെട്ട വ്യാപാരിയുടെ ഭക്ഷ്യസുരക്ഷാലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. പച്ചക്കറിക്കടകളിലും ഭക്ഷണശാലകളിലും റെയ്ഡുകള്‍ ശക്തമാക്കും. ഭക്ഷണവും ഭക്ഷ്യവസ്തുക്കളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍/ലൈസന്‍സ് നിര്‍ബന്ധമാക്കും. കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുംവേണ്ടി വിപുലമായ ബോധവല്‍ക്കരണപരിപാടികള്‍ സംഘടിപ്പിക്കുമെന്നും വി.എസ്. ശിവകുമാര്‍ അറിയിച്ചു. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നടന്ന ചടങ്ങില്‍, ഭക്ഷ്യസുരക്ഷാകമ്മീഷണര്‍ ടിവി അനുപമ, ജോയിന്റ് കമ്മീഷണര്‍ കെ. അനില്‍കുമാര്‍, കൗണ്‍സിലര്‍ കെ. സുരേഷ്‌കുമാര്‍, പ്രിന്‍സിപ്പാള്‍ ഡോ. ജെ. സുജാത, യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ എം.എസ്. മാളവിക എന്നിവരും പ്രസംഗിച്ചു.

ShareTweetSend

Related News

കേരളം

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കേരളം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

കേരളം

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന്‍ കേരളത്തില്‍

ശബരിമല സ്വര്‍ണക്കൊള്ള: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ചോദ്യം ചെയ്തു

ജിഎസ്ടി പരിഷ്‌കരണം ചെറുകിട ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കും നേട്ടമായെന്നു വിലയിരുത്തല്‍

മോശം കാലാവസ്ഥ: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സഞ്ചരിച്ച വിമാനം അടിയന്തിരമായി നിലത്തിറക്കി

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസം തന്നെ ഉദയാസ്തമയ പൂജ നടത്താന്‍ ഉത്തരവിട്ട് സുപ്രീംകോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സമഗ്ര ഓഡിറ്റിങ് നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു

എന്‍സിആര്‍ടിയുടെ ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പുസ്തകത്തില്‍ ആയുര്‍വേദം ഉള്‍പ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും കള്ളക്കടല്‍ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies