Friday, May 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഓണക്കാലത്ത് വ്യാജമദ്യം തടയാന്‍ എക്‌സൈസിന്റെ പ്രത്യേക കര്‍മ്മപദ്ധതി

by Punnyabhumi Desk
Aug 7, 2015, 05:42 pm IST
in കേരളം

തിരുവനന്തപുരം: ഓണക്കാലത്തോടനുബന്ധിച്ച് വ്യാജമദ്യം തടയാന്‍ എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി. ജയരാജന്‍ അറിയിച്ചു.

ഈമാസം അഞ്ചിന് ആരംഭിച്ച പ്രത്യേക കര്‍മ്മപദ്ധതി അടുത്തമാസം ഒന്‍പതുവരെയുണ്ടാകും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യാജമദ്യം തടയുന്നത് സംബന്ധിച്ച ജില്ലാ ജനകീയ കമ്മിറ്റി യോഗത്തില്‍ അറിയിച്ചു. താലൂക്ക് തലത്തില്‍ സര്‍ക്കിള്‍ ഓഫീസുകള്‍ കണ്‍ട്രോള്‍ റൂമുകളായി പ്രവര്‍ത്തിക്കും. മൂന്ന് സ്‌ട്രൈക്കിംഗ് ഫോഴ്‌സുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഓണക്കാലത്തിനോടനുബന്ധിച്ച് വ്യാജമദ്യക്കടത്ത് തടയാന്‍ അതിര്‍ത്തി പട്രോള്‍ യൂണിറ്റുകളും പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്. ഓരോ റേഞ്ചുകളിലും ഷാഡോ എക്‌സൈസ് ടീം പ്രവര്‍ത്തനം തുടങ്ങി. 14 ചെക്ക്‌പോസ്റ്റുകളിലും കൂടുതല്‍ ശക്തമായ പരിശോധനകള്‍ക്കായി പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്ന് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടക്ക് രണ്ടിലധികം കേസുകളില്‍ അറസ്റ്റിലായ ആളുകളെ കരുതല്‍ തടങ്കലിലെടുക്കാനുള്ള നടപടിയെടുക്കും. പോലീസ്, റവന്യൂ, എക്‌സൈസ്, വനം വകുപ്പുകള്‍ ചേര്‍ന്ന് ആവശ്യമായ സ്ഥലങ്ങളില്‍ സംയുക്ത റെയ്ഡുകള്‍ നടത്തും. തീരം വഴിയുള്ള മദ്യക്കടത്ത് തടയാന്‍ കോസ്റ്റല്‍ പോലീസുമായി പേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കും. അതിര്‍ത്തിയില്‍ തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ സഹകരണത്തിനായി യോഗം ചേര്‍ന്നിരുന്നു.

പഞ്ചായത്ത്, നിയമസഭാമണ്ഡലം തല ജനകീയ കമ്മിറ്റികള്‍ ഓണത്തിന് മുമ്പ് ചേരും. ലൈസന്‍സ് സംബന്ധിച്ച് സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധനകള്‍ നടത്തി വ്യാജ അരിഷ്ടം, വ്യാജമദ്യം എന്നിവ തടയും. ജൂലൈ മാസത്തില്‍ രണ്ടു കേസുകളിലായി 2904 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചതായും അഞ്ചുപേരെ അറസ്റ്റുചെയ്തതായും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. തിരുവനന്തപുരം എക്‌സൈസ് ഡിവിഷനില്‍ ജൂണ്‍ 22 മുതല്‍ ആഗസ്റ്റ് അഞ്ചുവരെ 1621 റെയ്ഡുകള്‍ നടത്തി 274 കേസെടുത്തു. പഞ്ചായത്തുതലത്തില്‍ 38 ജനകീയകമ്മിറ്റികള്‍ കൂടിയിട്ടുണ്ട്. സ്‌കൂള്‍തലത്തില്‍ 14 എണ്ണമുള്‍പ്പെടെ 22 ബോധവത്കരണ പരിപാടികളും എക്‌സൈസ് വകുപ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ഗ്രാമീണമേഖലകളിലും കോളനികളിലും വ്യാജമദ്യത്തിനെതിരെ ബോധവത്കരണം ശക്തമാക്കാന്‍ ജനകീയകമ്മിറ്റി തീരുമാനിച്ചു.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies