കൊല്ലം: എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്‍ വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് 8946 വോട്ടും എതിര്‍പാനലില്‍ മത്സരിച്ച ഷാജി വെട്ടൂരാന് 307 വോട്ടും ലഭിച്ചു.
പ്രസിഡന്റുസ്ഥാനത്തേക്കു മത്സരിച്ച ഡോ. എം.എന്‍. സോമന്‍ 8892 വോട്ടിനു തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍പാനലില്‍ മത്സരിച്ച ചെറുന്നിയൂര്‍ ജയപ്രകാശിന് 377 വോട്ട് ലഭിച്ചു. വൈസ് പ്രസിഡന്റുസ്ഥാനത്തേക്ക് തുഷാര്‍ വെള്ളാപ്പള്ളിയെ നേരത്തേ തന്നെ എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു.
ദേവസ്വം സെക്രട്ടറിയായി ഔദ്യോഗിക പാനലിലെ അരയക്കണ്ടി സന്തോഷ് 8884 വോട്ടിനു തെരഞ്ഞെടുക്കപ്പെട്ടു. എതിര്‍പാനലിലെ ധനേശന് 376 വോട്ട് ലഭിച്ചു. കൊല്ലം എസ്എന്‍ കോളജിലാണു തെരഞ്ഞെടുപ്പു നടന്നത്. രാത്രി ഒമ്പതരയോടെയായിരുന്നു ഫലപ്രഖ്യാപനം.













Discussion about this post