തിരുവനന്തപുരം: വലിയശാല കാന്തള്ളൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഉപദേവാലയങ്ങള്‍ നവീകരിക്കുമെന്നും സ്റ്റേജിനോട് ചേര്‍ന്ന് സേവാപന്തല്‍ നിര്‍മ്മിക്കുമെന്നും ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ക്ഷേത്രത്തിന്റ ഗോപുരവാതിലുകളുടെ പുനര്‍നിര്‍മ്മാണോദ്ഘാടനവും നവീകരിച്ച പദ്ധതികളുടെ സമര്‍പ്പണവും നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോര്‍ഡിനുകീഴിലെ, ക്ഷേത്രങ്ങളുടെയും ക്ഷേത്രക്കുളങ്ങളുടെയും നവീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ്, ചീഫ് എഞ്ചിനീയര്‍ വി. ശങ്കരന്‍പോറ്റി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സി.ടി. പത്മകുമാര്‍, എ.ഇ: മുരളീധരന്‍ നായര്‍, കൗണ്‍സിലര്‍ പി. ഹര്‍ഷന്‍, ക്ഷേത്രം ഉപദേശകസമിതി ഭാരവാഹികളായ സുകുമാരന്‍നായര്‍, വലിയശാല ഗോപകുമാര്‍, മനോഹരന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.












