തിരുവനന്തപുരം: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ തിരുവത്ര ബേബി റോഡ് എ.സി. ഹനീഫ(42) കൊല്ലപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എത്ര ഉന്നതരായാലും മുഖം നോക്കാതെയുള്ള നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫേസ്ബുക്കിലൂടെയാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.
കേസ് അന്വേഷണത്തില്‍ യാതൊരുവിധ ഇടപെടലുകളും അനുവദിക്കില്ല. പ്രതികളെ കണ്ടുപിടിച്ച് എത്രയും പെട്ടെന്നു നിയമത്തിനു മുന്നില്‍ കൊണ്ടുവരും. രാഷ്ട്രീയ സ്വാധീനം കൊണ്ടു കേസില്‍ നിന്നു രക്ഷപെടാമെന്ന് ആരെങ്കിലും കരുതുന്നുണെ്ടങ്കില്‍ അവര്‍ നിരാശപ്പെടേണ്ടിവരുമെന്നും മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.












