തിരുവനന്തപുരം: തദേശ തെരഞ്ഞെടുപ്പ് ഒരു മാസം നീട്ടിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെടാന്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ധാരണയായി. ഡിസംബര്‍ ഒന്നിനു ഭരണസമിതി നിലവില്‍ വരുന്ന രീതിയില്‍ തെരഞ്ഞെടുപ്പ് പുനക്രമീകരിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുക.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ മന്ത്രിസഭാ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുണ്ടായി. 28 പുതിയ മുന്‍സിപ്പാലിറ്റികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറാകേണ്‌ടെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനാവശ്യ പിടിവാശി കാണിക്കുന്നു എന്നും ലീഗ് മന്ത്രിമാര്‍ യോഗത്തില്‍ പറഞ്ഞു. അതേസമയം, തദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മറുപടി പറയാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നു വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വാര്‍ത്താ സമ്മേളനം റദ്ദാക്കിയത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കമ്മീഷനുമായി ചര്‍ച്ച നടത്തിയിരുന്നു. 2010ലെ വാര്‍ഡ് വിഭജനമനുസരിച്ചു തെരഞ്ഞെടുപ്പു നടത്തണമെന്ന നിലപാടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറച്ചു നിന്നു. എന്നാല്‍ പുതിയ 28 മുന്‍സിപ്പാലിറ്റികളുടെ കാര്യത്തില്‍ സര്‍ക്കാരും ഉറച്ചുനിന്നതോടെ ചര്‍ച്ച പരാജയമായി. സമയത്തുതന്നെ തെരഞ്ഞെടുപ്പു നടത്തണമെന്നാണു സര്‍ക്കാര്‍ നിലപാടെന്നും ബാക്കി കാര്യങ്ങള്‍ കോടതി പറയുന്നതിനനുസരിച്ചു മുന്നോട്ടു പോകുമെന്നും ചര്‍ച്ചയ്ക്കു ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു.
Discussion about this post