ന്യൂഡല്‍ഹി: വിഴിഞ്ഞം കേസില്‍ ഹരിത ട്രൈബ്യൂണലിനെതിരേ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സൂര്യനു കീഴിലുള്ള എല്ലാ വിഷയങ്ങളിലും ഇടപെടാമെന്നാണ് ട്രൈബ്യൂണല്‍ കരുതിയിരിക്കുന്നതെന്ന് കോടതി ചോദിച്ചു. വിഴിഞ്ഞം പദ്ധതിക്കെതിരേ സമര്‍പ്പിച്ചിരുന്ന ഹര്‍ജി ചെന്നൈ ബെഞ്ചില്‍ നിന്നും ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബഞ്ചിലേയ്ക്ക് മാറ്റിയതിനെ ചോദ്യം ചെയ്തു കേരളവും തുറമുഖ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.
ഹൈക്കോടതിക്കു സമാനമായ അധികാരം ട്രൈബ്യൂണലിനു ഇല്ലെന്നും നിയമപരമായ അധികാരം മാത്രമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് എച്ച്.എല്‍.ദത്തു അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വിഴിഞ്ഞം പദ്ധതിക്കു തുടക്കം കുറിച്ചതു ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. എതിര്‍പ്പ് അറിയിക്കാന്‍ പരാതിക്കാരനും കോടതി സമയം അനുവദിച്ചു. കേസ് നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
Discussion about this post