കൊച്ചി: നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊച്ചി മെട്രോ നിര്‍മ്മാണ സ്ഥലം സന്ദര്‍ശിച്ചു. ആലുവയിലെ മുട്ടം യാര്‍ഡിലാണു മുഖ്യമന്ത്രി എത്തിയത്. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, വി.കെ.ഇബ്രാഹിം കുഞ്ഞ്, കെ. ബാബു, മേയര്‍ ടോണി ചെമ്മണി, ഇ.ശ്രീധരന്‍, ഏലിയാസ് ജോര്‍ജ്, ബെന്നി ബഹനാന്‍ എംഎല്‍എ തുടങ്ങിയവരും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു. കൊച്ചി മെട്രോയുടെ ഔദ്യോഗിക ലോഗോയും കോച്ചുകളുടെ ഡിസൈനും മുഖ്യമന്ത്രി ഇന്നു പുറത്തിറക്കും.
മെട്രോ നിര്‍മ്മാണ സ്ഥലത്തെ സന്ദര്‍ശനത്തിനു ശേഷം നെടുമ്പാശേരിയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ലൈറ്റ് മെട്രോ പദ്ധതിയിലെ അവ്യക്തതയെക്കുറിച്ച് ഇ. ശ്രീധരനുമായി ചര്‍ച്ച ചെയ്യാനാണു യോഗം ചേര്‍ന്നത്.












