ശ്രീനഗര്‍: കശ്മീരില്‍ നാല് ഭീകരരും സൈനികനും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ഭീകരര്‍ ഏതു സംഘടനയില്‍പ്പെട്ടവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ശ്രീനഗറിന് 95 കി.മീ. അകലെ വടക്കന്‍ കശ്മീരിലെ കുപ്വാര ജില്ലയില്‍ ബുധനാഴ്ചരാത്രിയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരും സൈനികനും കൊല്ലപ്പെട്ടത്. ഹന്ദ്വാരയിലെ സോചല്യാരി മേഖലയിലെ വനത്തില്‍ ഭീകരരുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
Discussion about this post