തിരുവനന്തപുരം: അംഗപരിമിത സെന്‍സസ്, വിവരശേഖരണം സെപ്തംബര്‍ 11 ന് അവസാനിക്കും. പ്രാഥമിക സെന്‍സസില്‍ കേരളത്തിലെ 83 ലക്ഷം വീടുകള്‍ 33000 ത്തിലധികം അംഗന്‍വാടി പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയും അതില്‍ 9.67 ലക്ഷം കുടുംബങ്ങളില്‍ അംഗപരിമിതരുളളതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
ഇങ്ങനെ കണ്ടെത്തിയ എല്ലാ വീടുകളും ആരോഗ്യ വകുപ്പിലേയും തദ്ദേശസ്വയംഭരണ വകുപ്പിലേയും ആരോഗ്യവിഭാഗം ജീവനക്കാര്‍ സന്ദര്‍ശിച്ച് അംഗപരിമിതരെ സംബന്ധിച്ചുളള വിശദമായ വിവരശേഖരണം നടത്തി വരുകയാണ്. ഈ വിവരശേഖരണമാണ് 11 ന് അവസാനിക്കുന്നത്. ഈ സെന്‍സസിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ അംഗപരിമിതരെ സംബന്ധിച്ചുളള അടിസ്ഥാനരേഖയായി കണക്കാക്കി വ്യക്തിഗത ആനുകുല്യങ്ങള്‍ നല്‍കുന്നതിനും അവരുടെ ഉന്നമതത്തിനായുളള പദ്ധതികള്‍ തയ്യാറാക്കുന്നതിനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനാല്‍ സെന്‍സസില്‍ നിന്നും അംഗപരിമിതരുളള ഒരു കുടുംബവും ഒഴിവായി പോകാതെ ശ്രദ്ധിക്കണം. ഒന്നാം ഘട്ടത്തില്‍ വിട്ടുപോയ വീടുകള്‍ ഉള്‍പ്പെടുത്തുന്നതിന് അതത് പ്രദേശത്തെ അംഗന്‍വാടി പ്രവര്‍ത്തകര്‍, സി.ഡി.പി.ഒ, നഗരസഭ ആരോഗ്യവിഭാഗത്തിലെയോ ആരോഗ്യ വകുപ്പിലെയോ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരെ സമീപിക്കാം.
Discussion about this post