കൊല്ലം: ശ്രീനാരായണ ഗുരുവിനെ മോശമായി ചിത്രീകരിച്ച സിപിഎം നടപടി കാടത്തമാണെന്നും ഇതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൊല്ലത്തു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്‌ടെത്തണമെന്നു സര്‍ക്കാരിനോട് എസ്എന്‍ഡിപി യോഗം ആവശ്യപ്പെടും. തെറ്റു പറ്റിയെന്ന് അംഗീകരിക്കാന്‍ സിപിഎം തയാറായിട്ടില്ല. ജാഗ്രതക്കുറവുണ്ടായി എന്നാണു കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. തെറ്റു പറ്റിയെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ മഹത്വം ഉയരുമായിരുന്നുവെന്നും സിപിഎം ആത്മപരിശോധന നടത്തി തെറ്റു തിരുത്തട്ടെയെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.













Discussion about this post