കണ്ണൂര്‍: സിപിഎം ശ്രീനാരായണ ഗുരുവിനെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണം തെറ്റാണെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം ഓണാഘോഷ സമാപനത്തിന്റ ഭാഗമായി കണ്ണൂര്‍ കൂവോടു നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ചതായുള്ള നിശ്ചലദൃശ്യം അവതരിപ്പിച്ചതു വിവാദമായ പശ്ചാത്തലത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.
സിപിഎം ഗുരുവിനെ ആക്ഷേപിച്ചു എന്നു പ്രചരിപ്പിക്കുന്നത് ആര്‍എസ്എസാണ്. ഗുരുവിന്റെ തത്വങ്ങള്‍ എന്നും മുറുകെപിടിക്കാനും പ്രചരിപ്പിക്കാനുമാണു സിപിഎം ശ്രമിച്ചതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.












