Thursday, August 6, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ഒരു ഓഫീസ് ഒരു ഡ്രോയിംഗ് ഓഫീസര്‍ സംവിധാനം സെപ്തംബര്‍ 15 ന് നിലവില്‍ വരും

by Punnyabhumi Desk
Sep 9, 2015, 04:31 pm IST
in കേരളം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍ സംവിധാനം ഘട്ടം ഘട്ടമായി നിര്‍ത്തലാക്കി ഒരു ഓഫീസ് ഒരു ഡ്രോയിംഗ് ഓഫീസര്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇതോടെ ഗസറ്റഡ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരുടെയും ശമ്പളവും ബത്തകളും ട്രഷറിയില്‍ നിന്നും കൈപ്പറ്റി വിതരണം ചെയ്യുന്നത് അതത് ഓഫീസിലെ ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസറായിരിക്കും.

ആദ്യഘട്ടമായി സെപ്തംബര്‍ 15 ന് സെക്രട്ടേറിയറ്റിലെ ധനകാര്യ വകുപ്പില്‍ സംവിധാനം നിലവില്‍ വരും. ഒക്ടോബര്‍ ഒന്ന് മുതല്‍ സെക്രട്ടേറിയറ്റ് സബ്ട്രഷറിക്ക് കീഴിലുള്ള എല്ലാ ഒഫീസുകളും നവംബര്‍ ഒന്ന് മുതല്‍ തിരുവനന്തപുരം ജില്ലാ ട്രഷറിക്ക് കീഴിലുള്ള എല്ലാ ഓഫീസുകളും ഡിസംബര്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ വകുപ്പുകളും ഓഫീസുകളും ഈ സംവിധാനത്തില്‍ കീഴില്‍ വരും. ഈ തീയതികള്‍ മുതല്‍ ട്രഷറിയില്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ തയ്യാറാക്കി നല്‍കുന്ന ബില്ലുകള്‍ സ്വീകരിക്കില്ല. ഡിസംബര്‍ ഒന്ന് മുതല്‍ സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍മാര്‍ക്ക് ബില്ല് തയ്യാറാക്കാനുള്ള സംവിധാനം സ്പാര്‍ക്കില്‍ നിന്ന് പൂര്‍ണമായി പിന്‍വലിക്കും. എന്നിരുന്നാലും ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് തങ്ങളുടെ ബില്ലുകള്‍ സ്പാര്‍ക്ക് ലോഗിന്‍ സംവിധാനത്തിലൂടെ വീക്ഷിക്കാം. പുതിയ സംവിധാനത്തില്‍ ഗസറ്റഡ്, നോണ്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് പ്രത്യേകം ശമ്പള ബില്ലുകള്‍ ഡി.ഡി.ഒ.മാര്‍ തയ്യാറാക്കും. രണ്ട് ബില്ലുകളും പരിഷ്‌കരിച്ച റ്റി.ആര്‍.51 ലാണ് തയ്യാറാക്കുക. ഇതോടെ ഗസറ്റഡ് ഓഫീസര്‍മാര്‍ ശമ്പള ബില്‍ തയ്യാറാക്കിക്കൊണ്ടിരുന്ന റ്റി.ആര്‍. 46(എ) ഫാറം റദ്ദാക്കപ്പെടും. അക്കൗണ്ടന്റ് ജനറല്‍ അംഗീകരിച്ച പേ സ്ലിപ്പിനെ അടിസ്ഥാനപ്പെടുത്തി ഗസറ്റഡ് ഓഫീസര്‍മാരുടെ ശമ്പള ബില്‍ തയ്യാറാക്കുന്നത് തുടരും. ഭാവിയില്‍ എ.ജിയില്‍ നിന്ന് പേ സ്ലിപ്പുകള്‍ ട്രഷറിയിലേക്ക് നല്‍കുന്നതിന് പകരം ബന്ധപ്പെട്ട ഡി.ഡി.ഒ.മാര്‍ക്കാവും നല്‍കുക. എന്നാല്‍ വാര്‍ഷിക ഇന്‍ക്രിമെന്റിന് എ.ജിയില്‍ നിന്ന് അനുമതി ആവശ്യമില്ല.

ഗസറ്റഡ് ഉള്‍പ്പെടെ എല്ലാ ഉദ്യോഗസ്ഥരുടെയും എന്‍.എല്‍.സി, എല്‍.പി.സി, സഹകരണ സംഘങ്ങളിലേക്കുള്ള കുടിശിക ഈടാക്കല്‍, റ്റി.ഡി.എസ്. റിട്ടേണ്‍ ഫയലിംഗ് മുതലായവ ഡി.ഡി.ഒ.മാരുടെ ഉത്തരവാദിത്തത്തിലായിരിക്കും.

Share
Tweet
Send

Related News

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

Discussion about this post

പുതിയ വാർത്തകൾ

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies