തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് വകുപ്പ് വിജയകരമായി നടപ്പാക്കിവരുന്ന സ്വയംതൊഴില്‍ സംരംഭമായ ‘ശരണ്യ’ പദ്ധതിയിലേക്ക് എംപ്ലോയ്‌മെന്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള 18 നും 55 നും മദ്ധ്യേ പ്രായമുളള കുടുംബ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ താഴെയുളള തൊഴില്‍രഹിതരായ വിധവകള്‍, നിയമാനുസൃതം വിവാഹബന്ധം വേര്‍പെടുത്തിയവര്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ കാണാതാവുകയോ ചെയ്തവര്‍, 30 വയസ്സ് കഴിഞ്ഞ അവിവാഹിതര്‍, പട്ടികവര്‍ഗ്ഗത്തിലെ അവിവാഹിതരായ അമ്മമാര്‍ എന്നിവരില്‍നിന്ന് അപേക്ഷ ക്ഷണിക്കുന്നു. 50,000 രൂപയാണ് പലിശരഹിത വായ്പയായി അനുവദിക്കുന്നത്. 25,000 രൂപ സബ്‌സിഡി ഉണ്ടായിരിക്കും. അപേക്ഷാ ഫോം എല്ലാ പ്രവൃത്തിദിവസങ്ങളിലും നെയ്യാറ്റിന്‍കര എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ 0471 – 2222548.
Discussion about this post