സനാ: യെമനില്‍ കാണാതായ ആറ് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഹൗഡൈഡ തുറമുഖത്തുണ്ടായ വ്യോമാക്രമണത്തിനിടെയാണ് ഇവര്‍ കൊല്ലപ്പെട്ടത്. മരിച്ച ആറ് പേരും ഗുജറാത്ത് സ്വദേശികളാണെന്നാണ് സൂചന. കാണാതായവരില്‍ ഒരാളെക്കുറിച്ച് വിവരങ്ങളോന്നും ലഭിച്ചിട്ടില്ല.
വ്യോമാക്രമണത്തില്‍ തകര്‍ന്ന രണ്ട് ബോട്ടുകളിലായി 20 ഇന്ത്യക്കാരാണുണ്ടായിരുന്നത്. ഇവരില്‍ 13 പേരെ ജീവനോടെ രക്ഷപെടുത്തിയിരുന്നു. സൊമാലിയന്‍ തീരത്ത് നിന്ന് യെമനിലേക്ക് വരുകയായിരുന്നു ഇവര്‍.












