തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇത്. ശസ്ത്രക്രിയ നടത്തിയ കാര്‍ഡിയോതൊറാസിക് വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിനെയും സംഘാംഗങ്ങളെയും ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ അഭിനന്ദനമറിയിച്ചു.
മസ്തിഷ്കമരണം സ്ഥിരീകരിച്ച വിനയകുമാറിന്റെ ഹൃദയം പൊടിമോന്‍റെ ശരീരത്തിലാണ് ശസ്തക്രിയയിലൂടെ വച്ചുപിടിപ്പിച്ചത്.












