തിരുവനന്തപുരം: കായികരംഗത്ത് പ്രാഗത്ഭ്യം തെളിയിക്കുന്നവര്‍ക്ക് അടുത്തവര്‍ഷം മുതല്‍ കായികരത്‌നം അവാര്‍ഡ് നല്‍കുമെന്ന് കായികമന്ത്രി തിരുവഞ്ചൂര്‍രാധാകൃഷ്ണന്‍. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച കോളേജ് ഗെയിംസിന്റെ ഭാഗമായുള്ള മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായികമേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ സ്‌പോര്‍ട്‌സ് ലേഖകന്മാരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. കൗണ്‍സില്‍ ഓഫീസിലെ അര്‍ജ്ജുന, ദ്രോണാചാര്യ അവാര്‍ഡ് ജേതാക്കളുടെ ഫോട്ടോ അനാച്ഛാദനവും ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിച്ചു. എം.എല്‍.എമാരായ ഷാഫി പറമ്പിലും വി.ടി.ബല്‍റാമും കായികതാരങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് അദ്ധ്യക്ഷത വഹിച്ചു. പുകഴേന്തി, ഗോപിനാഥ്, നജിമുദ്ദീന്‍, ഡി.മോഹനന്‍, അര്‍ജ്ജുന ദ്രോണാചാര്യ അവാര്‍ഡ് ജേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Discussion about this post