തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി പുതുതായി മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവ രൂപീകരിച്ചതിന്റെ ഫലമായി പുനഃസംഘടിപ്പിച്ച 30 ബ്ലോക്ക് പഞ്ചായത്തുകളുടെ വാര്‍ഡ് വിഭജന കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
കരട് വിജ്ഞാപനത്തിന്‍മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും പൊതുജനങ്ങള്‍ക്ക് സെപ്തംബര്‍ 23 വരെ കമ്മിഷന്‍ സെക്രട്ടറിക്കോ ബന്ധപ്പെട്ട ജില്ലയിലെ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ (ജില്ലാ കളക്ടര്‍) നേരിട്ടോ രജിസ്റ്റേര്‍ഡ് തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. കരട് വിജ്ഞാപനം ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ ഇന്‍ഫര്‍മേഷഷന്‍ ഓഫീസിലും പരിശോധിക്കാം. ഡീലിമിറ്റേഷന്‍ കമ്മിഷന്റെ വെബ്‌സൈറ്റിലും കരട് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഡീലിമിറ്റേഷന്‍ കമ്മിഷന്റെ ഔദ്യോഗിക വിലാസം: സെക്രട്ടറി, സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മിഷന്‍, മൂന്നാം നില, ചൈല്‍ഡ് വെല്‍ഫെയര്‍ കോംപ്ലക്‌സ്, എം.എല്‍.എസ്. കോമ്പൗണ്ട്, പാളയം, തിരുവനന്തപുരം 695033. ഫോണ്‍ 0471 2720450. വെബ്‌സൈറ്റ് :www.delimitation.lsgkerala.gov.in.
Discussion about this post