കൊച്ചി: സിനിമാ പിന്നണി ഗായിക രാധിക തിലക് (45) അന്തരിച്ചു. അര്‍ബുദരോഗ ബാധയെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെയായി ചികിത്സയിലായിന്ന രാധികാ തിലക് ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് അന്തരിച്ചത്.
പനി ബാധിച്ച് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി എട്ടു മണിയോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എഴുപതില്‍പ്പരം ചലച്ചിത്രഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
പിന്നണിഗായകരായ ജി. വേണുഗോപാല്‍, സുജാത എന്നിരുടെ ബന്ധുവായിരുന്ന രാധികാ തിലക് ലളിതഗാന രംഗത്തു നിന്നാണ് രാധിക സിനിമാ രംഗത്തേക്കെത്തുന്നത്. ‘ഒറ്റയാള്‍ പട്ടാളം’ എന്ന ചിത്രത്തിലെ ‘മായാമഞ്ചലില്‍…’ ഗുരുവിലെ ‘ദേവസംഗീതം നീയല്ലേ….’, കന്മദത്തിലെ ‘മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ’ തുടങ്ങിയ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ബിസിനസ്സുകാരനായ സുരേഷ് കൃഷ്ണയാണ് രാധികയുടെ ഭര്‍ത്താവ്. മകള്‍ ദേവിക (എല്‍.എല്‍.ബി. വിദ്യാര്‍ത്ഥിനി).













Discussion about this post