Friday, April 17, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തദ്ദേശഭരണ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു

by Punnyabhumi Desk
Sep 21, 2015, 04:20 pm IST
in കേരളം

തിരുവനന്തപുരം: നവംബറില്‍ നടക്കുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍ സ്റ്റേറ്റ് പോലീസ് മേധാവി ടി.പി. സെന്‍കുമാറുമായി ചര്‍ച്ച ചെയ്തു. തിരുവനന്തപുരത്തെ കമ്മീഷന്‍ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ ഇന്റലിജന്‍സ് അഡീഷണല്‍ ഡി.ജി.പി ഹേമചന്ദ്രന്‍, ഹെഡ് ക്വാര്‍ട്ടേഴ്‌സ് അഡീഷണല്‍ ഡി.ജി.പി അരുണ്‍ കുമാര്‍ സിന്‍ഹ, ഹെഡ് ക്വാര്‍ട്ടേഴ്‌സ് അഡീഷണല്‍ എ.ഐ.ജി. സോമശേഖരന്‍, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തിരഞ്ഞെടുപ്പിനാവശ്യമായ പോലീസ് സേനയുടെ എണ്ണം, ചെലവ്, സേനാ വിന്യാസം, പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളുടെ നിര്‍ണ്ണയം തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. സംസ്ഥാനത്ത് നിന്നും ആവശ്യാനുസരണം പോലീസ് ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കര്‍ണ്ണാടക, തമിഴ്‌നാട് പോലീസ് സേനാംഗങ്ങളേയും ഡ്യൂട്ടിക്ക് നിയോഗിക്കും. എക്‌സൈസ്, വനം, മോട്ടോര്‍ വാഹനം എന്നീ വകുപ്പുദേ്യാഗസ്ഥരേയും ഡ്യൂട്ടിക്ക് നിയോഗിക്കും. ഹോം ഗാര്‍ഡ്‌സ്, 18 വയസ്സിനു മുകളിലുള്ള എന്‍.സി.സി കാഡറ്റുകള്‍, വിരമിച്ച പോലീസ് ഉദേ്യാഗസ്ഥര്‍ വിമുക്ത ഭടന്‍മാര്‍ എന്നിവരുടെ സേവനവും തിരഞ്ഞെടുപ്പിന് ലഭ്യമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കോടതി വാറന്റ് നടപ്പാക്കല്‍, ഗുണ്ടകളുടെ കരുതല്‍ തടങ്കല്‍, തുടങ്ങിയ നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് ഡി.ജി.പി. അറിയിച്ചു. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ നാലായിരത്തോളം പ്രശ്‌ന ബാധിത ബൂത്തുകള്‍ ഉണ്ടായിരുന്നതായി പോലീസ് മേധാവി അറിയിച്ചു. ഇത്തവണയും പ്രശ്‌ന സാധ്യതയുള്ള മേഖലകളില്‍ പോലീസ് വീഡിയോ ചിത്രീകരണം ഉണ്ടാവും. അത്തരം ബൂത്തുകളും മേഖലകളും സംബന്ധിച്ച് വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ എല്ലാ ജില്ലാ പോലീസ് മേധാവികളോടും ആവശ്യപ്പെടും. ഒരു ബൂത്തിന് ഒരു പോലീസിനേയും രണ്ട് ബൂത്തുകള്‍ക്ക് ഒരു പോലീസിനേയും ഒരു സ്‌പെഷ്യല്‍ പോലീസ് ഉദേ്യാഗസ്ഥനേയും ആകും നിയോഗിക്കുക. പ്രശ്‌ന സാധ്യതയുള്ളിടത്ത് നാല് പോലീസിനേയും ആനുപാതികമായ സ്‌പെഷ്യല്‍ പോലീസിനേയും വിന്യസിക്കും. തിരഞ്ഞെടുപ്പ് ദിവസത്തെ ക്രമസമാധാനത്തിനായി സമീപപ്രദേശങ്ങളിലെ ബൂത്തുകളെ സംയോജിപ്പിച്ചുകൊണ്ട് ഗ്രൂപ്പ് പട്രോളിംഗും അപായങ്ങളും അത്യാഹിതങ്ങളും കൈകാര്യം ചെയ്യുന്നതിന് സര്‍ക്കിള്‍ ഇന്‍െവസ്റ്റിഗേഷന്‍ സംഘവും ഉണ്ടാവും, പോളിംഗ്, വോട്ടെണ്ണല്‍ ദിവസങ്ങളോടനുബന്ധിച്ച് മദ്യ നിരോധനം ഫലപ്രദമാക്കുന്നതിനായി അതിര്‍ത്തികളിലുള്ള പരിശോധന കര്‍ശനമാക്കും.

ShareTweetSend

Related News

കേരളം

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

കേരളം

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.
കേരളം

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

Discussion about this post

പുതിയ വാർത്തകൾ

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം ജില്ലയില്‍ മികച്ച പോളിംഗ്

പടവിള ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ യജ്ഞം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്ര സന്നിധിയില്‍ ശ്രീരാമനവമി സമ്മേളനം പ്രശസ്ത ചലച്ചിത്രതാരം സന്തോഷ്.കെ.നായര്‍ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു. ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, തിരുവനന്തപുരം ഗവ.ആയൂര്‍വേദ കോളെജ് അസി.പ്രൊഫ.ഡോ.ലക്ഷ്മി വിജയന്‍.വി.ടി എന്നിവര്‍ സമീപം.

ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം ഉദ്ഘാടനം ചെയ്തു

ശ്രീരാമനവമി മഹോത്സവം 2026: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനവും നവമി പൊങ്കാലയും

ഓപ്പറേഷൻ ഡി -ഹണ്ട്: 41 പേരെ അറസ്റ്റ് ചെയ്തു; കഞ്ചാവും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 3ന് കേരളത്തില്‍ പരിക്രമണം ആരംഭിക്കും

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies