
കോഴിക്കോട്: ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 80-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബാലുശ്ശേരി ശ്രീചാമുണ്ഡേശ്വരിദേവീ ക്ഷേത്രത്തില്‍ വിശ്വശാന്തി ഷോഡശാഹ യജ്ഞം നടന്നു. ഇവിടെ ഗുരുപൂജ, ഗണപതി ഹോമം, ശ്രീരാമായണ പാരായണം, സര്‍വമംഗളപൂജ, അമൃതഭോജനം, ശ്രീസത്യാനന്ദഗുരു സമീക്ഷ, ഭജന, മംഗളാരതി മുതലായവ നടന്നു. ശ്രീസത്യാനന്ദഗുരു സമീക്ഷ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. സമ്മേളനത്തില്‍ എ.പി.രാജ്മോഹന്‍, കെ.സി.കിഷോര്‍ കുമാര്‍, ഷോഡശാഹയജ്ഞം ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത്കുമാര്‍, ഗിരീഷ് ചെറൂപ്പ തുടങ്ങിയവര്‍ സംസാരിച്ചു.












