ന്യൂയോര്‍ക്ക്: യുഎന്‍ ജനറല്‍ അസംബ്ലിയിലെ ഉദ്ഘാടന ചടങ്ങിനുശേഷം യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തും. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് ഒബാമ ഡല്‍ഹിയിലെത്തിയത്. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ മുഖ്യാതിഥിയായാണു ഒബാമ ഡല്‍ഹിയിലെത്തിയത്. ഇന്ത്യയും യുഎസും അന്ന് ആരംഭിച്ച ചര്‍ച്ചയുടെ പുരോഗതി വിലയിരുത്താനുള്ള സന്ദര്‍ഭമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ചയെ വീക്ഷിക്കുന്നതെന്നു വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.
ഏഷ്യയിലെ രാഷ്ട്രീയ സുരക്ഷാ സഹകരണം മെച്ചപ്പെടുത്തുക, സാമ്പത്തിക, വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണു കൂടിക്കാഴ്ചയിലുള്ളതെന്നു യുഎസ് ദേശീയ സുരക്ഷാ സഹ ഉപദേഷ്ടാവ് ബെന്‍ റോഡ്‌സ് പറഞ്ഞു.
ആറു ദിവസത്തെ സന്ദര്‍ശനത്തിനായാണു മോഡി യുഎസിലെത്തിയത്. യുഎസിലെ ഇന്ത്യന്‍ സമൂഹവുമായുള്ള മോഡിയുടെ കൂടിക്കാഴ്ച നാളെയാണ്. 18,000 ഇന്ത്യക്കാര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നാണു പ്രതീക്ഷ.
Discussion about this post