സാപ് സെന്റര്‍(കാലിഫോര്‍ണിയ): ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഭാരതത്തിന്‍റേതാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി. യുഎസില്‍ സന്ദര്‍ശനം നടത്തുന്ന മോഡി സാപ് സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം പറഞ്ഞത്. ഒരിക്കല്‍ ഇന്ത്യയെ കളിയാക്കവര്‍പോലും ഇന്ന് അതേ ഇന്ത്യയെ പുകഴ്ത്തുന്നു. മുന്‍പ് മറ്റു രാജ്യങ്ങള്‍ക്കൊപ്പമെത്താന്‍ ഇന്ത്യയാണ് ആഗ്രഹിച്ചിരുന്നത് എന്നാല്‍ ഇന്ന് ഇന്ത്യക്കൊപ്പമെത്താന്‍ മറ്റുളളവര്‍ ആഗ്രഹിക്കുന്നു.
ഇന്ത്യയുടെ തിളക്കമുളള മുഖം താന്‍ കാലിഫോര്‍ണിയയില്‍ കണ്ടു എന്നു പറഞ്ഞ മോഡി ബ്രെയ്ന്‍ഡ്രെയ്ന്‍ മതിയാക്കി ബ്രെയ്ന്‍ ഗെയ്‌നിലേക്കു നമുക്കു ചുവടുമാറാമെന്നും കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിനു വേണ്ടിയാണു താന്‍ ജീവിക്കുന്നതെന്നു പറഞ്ഞ മോഡി രാജ്യത്തിനു വേണ്ടി മരിക്കാനും താന്‍ തയാറാണെന്നു വ്യക്തമാക്കി. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം തനിക്കെതിരെ യാതൊരുവിധ അഴിമതിയാരോപണവുമുണ്ടായിട്ടില്ലെന്നും മോഡി വ്യക്തമാക്കി. ഭഗത് സിംഗിന്റെ ജന്മദിനം ഓര്‍മിപ്പിച്ചുകൊണ്ടാണു മോഡി പ്രസംഗം തുടങ്ങിയത്. ആയിരക്കണക്കിന് ഇന്ത്യക്കാരാണു മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ സാപ് സെന്ററിലെത്തിയത്.
Discussion about this post